Thursday, June 16, 2011

ഓം‌ ബ്രഹ്മപുത്രായ നമ

ഇന്ന് വൈ.എം.സി.എ യില്‍ വച്ചൊരു പുസ്തകം വായിച്ചു.  കൃസ്തുമതത്തില്‍ ചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ട്, അതിന്റെ ഗുണഗണങ്ങളെ വാഴ്ത്തിക്കൊണ്ടൊരു പുസ്തകം‌. കൃസ്തുവിനെ എനിക്ക് വല്ല്യ ഇഷ്ടമാണു.  പുസ്തകമൊന്നെടുത്ത് മറിച്ചു നോക്കി, ശരിക്കും ഞെട്ടിപ്പോയി.

ഓം‌ ബ്രഹ്മപുത്രായ നമ: ബ്രഹ്മ - പിതാവ്, പുത്രായ = പുത്രനായ അതായത് പിതാവിന്റെ പുത്രനായ കര്‍ത്താവായ യേശുകൃസ്തുവേ നിനക്ക് നമ: = സ്ത്രോത്രം (യോഹ.... )

ഓം കന്നിശുദ്ധായ നമ: കന്യകയുടെ വയറ്റില്‍ ജനിച്ചവനേ നിന്നെ സ്തുതിക്കുന്നു....കന്ന്യകയുടെ വയറ്റില്‍ പിറന്ന ഏകദൈവം യേശുകൃസ്തു മാത്രമാണു
എന്നെക്കൊണ്ട് വയ്യ ഇനി ടൈപ്പാന്‍‌..ബാക്കി നിങ്ങള്‍‌ തന്നെ വായിച്ചോളൂ

Tuesday, June 14, 2011

കിങ്ങിണിക്കുട്ടിയുടെ സ്വപ്നച്ചിറകുള്ള ശലഭം


യാദൃശ്ചികമായി ഇന്നൊരു ബ്ലോഗ് കണ്ടു.കിങ്ങിണിക്കുട്ടിയുടെ സ്വപ്നച്ചിറകുള്ള ശലഭം. നിറയെ ഫോളോവേഴ്സും കമന്റുകളും കണ്ടപ്പോൾ‌ ശ്രദ്ധിച്ചു, നിലവാരമുള്ളതാവുമല്ലോ. ആദ്യത്തെ കവിതയെടുത്ത് വായിച്ചപ്പോൾ‌ ഒന്ന് ഞെട്ടി, വരികൾ‌ എവിടെയോ വായിച്ച പരിചയം‌. പോസ്റ്റ് ഒന്നുകൂടെ വായിച്ചു, ആരുടേയും കവിതകൾ‌ പകർത്തിയെഴിയതായൊന്നും പറഞ്ഞട്ടില്ല. കമന്റുകളിൽ‌ ഈ വരികൾക്ക് വാനോളം പുകഴ്ത്തൽ‌. ഓർമ്മകൾക്ക് ഇപ്പൊ പഴയതെളിച്ചം പോരാ, ഒന്നുരണ്ടാവർത്തി വായിച്ചപ്പോൾ ഈ ശൈലിഓർമ്മ വന്നു, വേഗം പുസ്തകശേഖരം ഒന്ന് തപ്പി. കിട്ടി.

കിങ്ങിണിക്കുട്ടിയുടെ പുതിയ കവിത ചിരപരിചിതരായ അപരിചിതർ‌

എല്ലാം തിരിച്ചു തന്നിട്ടുണ്ട്,
നീ തന്നതിനേക്കാളുമേറെ......

എല്ലാം മറന്നിട്ടുമുണ്ട്,
ഓർത്തതിനേക്കാൾ
അധികമല്ലെങ്കിലും......

ഈ അക്ഷരങ്ങൾക്ക്
പറയുവാനേറെയുണ്ട്...
നീയും ഞാനും
തമ്മിൽ പറഞ്ഞതിനേക്കാളുമധികം......

എങ്കിലും...
ഇനിയും,
കോട പെയ്യുന്നൊരു രാത്രിയിൽ
ഇടവഴിയിലെ ഇലഞ്ഞിമരച്ചുവട്ടിൽ
എന്നെങ്കിലും
വീണ്ടും കണ്ടുമുട്ടേണ്ടി വരുമ്പോൾ
മുമ്പൊരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത
രണ്ടുപേരാകും നമ്മൾ....!

ഇനി പവിത്രൻ തീക്കുനിയുടെ അപ്പോൾ എന്ന കവിത വായിക്കാം

കൃതി: കുരുതിക്കു മുന്‍പ്.
കവി: പവിത്രന്‍ തീക്കുനി
കവിത : അപ്പോള്‍


എല്ലാം
തിരിച്ചുതന്നിട്ടുണ്ട്.
തന്നതിനെക്കാളേറെ.


എല്ലാം
മറന്നിട്ടുണ്ട്‌
ഓര്‍മ്മിച്ചതിനെക്കാളേറെ.

എല്ലാം
കവിതയില്‍ പകര്‍ന്നിട്ടുണ്ട്
ഒരു കവിതയ്ക്ക് താങ്ങാവുന്നതിലേറെ

എന്നാലും
എന്നെങ്കിലും
എവിടെ വച്ചെങ്കിലും
കണ്ടു മുട്ടേണ്ടി വരും.
അപ്പോള്‍
മുന്‍പൊരിക്കലും
കണ്ടുമുട്ടിയിട്ടില്ലാത്ത
രണ്ടു പേരായിരിക്കുമോ
നമ്മള്‍
?  

അവസാനവരികളെ പുകഴ്ത്തി കുറെ പേർ ഫയങ്കര കമന്റുകൾ‌..  ഇടനെഞ്ചിൽ പെരുമ്പറകൊട്ടിപ്പാടുന്ന തീക്കുനിക്കവിതകളുടെ വശ്യതക്കവകാശപ്പെട്ട കമന്റുകൾ‌.. :)


പ്രിയ അനുജത്തി, നമ്മുടെ എഴുത്തിനെ സ്വാധീനിക്കുന്ന കൃതികളും എഴുത്തുകാരുമൊക്കെ ഉണ്ടാവാം. എന്നാൽ ഇതേ പോലെ വികലമായ പകർത്തിയെഴുത്താവരുത്.  കേവലം കുറെ ഒലിപ്പീരു കമന്റിനുവേണ്ടി നിങ്ങളീ കാണിക്കുന്നതിന്റെ പേരും മോഷണം എന്നു തന്നെയാണു.

കിങ്ങിണിക്കുട്ടിയുടെ വായനക്കാർ തല്ലിക്കൊന്നില്ലെങ്കിൽ‌, അടുത്ത ബസിൽ കാണാം ..ഗുഡ്‌ബൈ