Monday, April 18, 2011

ഓഹരി - എം.പി.3

ലീവെടുത്ത് വീട്ടിൽ‌ കുത്തിയിരിക്കുമ്പോഴാണു ബിജുമാഷ് ഓഹരി എന്ന കവിത ചൊല്ലി അയച്ചു തന്നത്. നിങ്ങളുമായി ഷെയർ ചെയ്യാതിരിക്കാൻ വയ്യ എന്നതു കൊണ്ട് ഒരു ഇന്റർനെറ്റ് കേഫിലെത്തി. കേട്ടിട്ടു അഭിപ്രായം പറയണേ.. ഭാവം ചോരാതെ ഭംഗിയായി ചൊല്ലിത്തന്ന ബിജു മാഷ്ക്ക് (നാടകക്കാരൻ) ഒരായിരം നന്ദി.

കവിത ഇവിടെ ഡൌൺലോഡ് ചെയ്യാം‌ (right click and save)Tuesday, April 5, 2011

ഓർമ്മകൾ ഉണ്ടായിരിക്കണം - ഭാഗം‌ 3

ഓർമ്മകൾ ഉണ്ടായിരിക്കണം - ഭാഗം‌ 3

വായുജിത്തിന്റെ പോസ്റ്റ് കണ്ടു. അങ്ങനെയൊന്ന് നിസ്സാരമായി സർകാസിച്ചവസാനിപ്പിക്കാവുന്നതല്ല വായുജിത്തേ ഈ വിഷയം‌. ബസിൽ തന്നെ വ്യക്തമായ ലക്ഷ്യത്തോടെ ദേശീയത പാപമാണെന്ന മട്ടിൽ അവിഞ്ഞ സർക്കാസവുമായി വിടുവായന്മാർ അരങ്ങ് തകർക്കുന്നതിന്റെ റീസണും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരാണം, അവർക്ക് ദേശീയതയെ പ്രതിരോധിച്ചേ പറ്റൂ, ഭയന്നേ പറ്റൂ,.. വിഷയത്തിലേക്ക്

ഞങ്ങടെ നേതാവല്ലീ ചെറ്റ
ജപ്പാന്‍ കാരുടെ കാല്‍ നക്കി


കറുത്തസംഘം, ബോസിന്റെ ഏജന്റുമാർ‌, ബോസൈറ്റ് വഞ്ചകർ, വഞ്ചകനായ ബോസ്ം ശത്രുവിന്റെ ശമ്പളം പറ്റുന്ന ഏജന്റ്,ഹിറ്റ്ലറുടെ കാവൽ‌ പടയാളി, രാഷ്ട്രീയ മാരകവ്യാധി, മുറിച്ച് മാറ്റേണ്ട കേടുബാധിച്ച അവയവം‌ ഇങ്ങനെയൊക്കെയാണു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗികവാരികയായ പീപ്പിൾസ് വാർ‌  സുഭാഷ് ചന്ദ്രബോസിനേയും അനുയായികളേയും, ജെയപ്രകാശ് നാരായൺ‌, അച്യുത് പട്‌വർദ്ധൻ‌ എന്നിവരടങ്ങുന്ന ഒളിപ്രവർത്തനത്തിലെ (1942) നേതാക്കളെ വിശേഷിപ്പിച്ചത്

അവരെ അപഹസിച്ചു കൊണ്ട് നിരന്തരം കാർട്ടൂണുകൾ ഇറക്കി1943 ബോംബെ പാർട്ടികോൺഗ്രസിൽ പാർട്ടി ജ.സെക്രട്ടറി തന്നെ അവതരിപ്പിച്ച റിപ്പോർട്ടിൽ നിന്ന്..

“പാർട്ടിയുടെ പ്രധാന ആക്രമണം അഞ്ചാം‌പത്തികൾക്കെതിരെ കേന്ദ്രീകരിക്കണം‌. അഞ്ചാം പത്തികളെ വാക്കുകൾകൊണ്ട് തുറന്ന് കാട്ടിയാൽ മാത്രം പോരാ ഓരോ വിഭാഗം ജനങ്ങളേയും സമീപീക്കണം‌. അഞ്ചാം പത്തികൾ‌ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ജാപ്പ് ഏജന്റുമാരാണെന്ന് അവരെ ബോധ്യപ്പെടുത്തണം‌. അതുകൊണ്ട് തന്നെ അവർ എല്ലാവരുടേയും ശത്രുവാണെന്ന് സമർത്ഥിക്കണം”

1943 ജനുവരി 10 ലെ പീപ്പിൾസ് വാറിൽ ബി.ടി. രണദിവെ എഴുതിയ ലേഖനത്തിൽ നിന്ന്...

“കൊള്ളയും കവർച്ചയും നടത്തുന്ന ബോസിന്റെ വിമോചന കൂലിപ്പട്ടാളം ഇന്ത്യൻ മണ്ണിൽ കാലുകുത്തി കൊള്ളയും കൊള്ളിവെപ്പും നടത്താൻ ധൈര്യപ്പെട്ടാൽ‌ ഞങ്ങളുടെ ജനതയുടെ കോപവും വെറുപ്പും എന്താണെന്ന് അപ്പോൾ ബോധ്യമാവും”
പീപ്പിൾസ് വാറിന്റെ 1943 മാർച്ച് 21 ലെ ലക്കത്തിൽ നിന്ന്

“ഈ രക്തപ്പിശാചുക്കളെ തൂത്തെറിയുക, ഇവരുടെ രാഷ്ട്രീയം വൃത്തികെട്ട രക്തപ്പിശാചുക്കളുടെ രാഷ്ട്രീയമാണു. കഴിഞ്ഞ ആറുമാസക്കാലമായി ഇവർ കോൺഗ്രസിന്റെ രക്തം ഊറ്റിക്കുടിക്കുകയാണു. എന്നാലിപ്പോൾ അവരുടെ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞിരുന്നു"

തൂടരും...