Monday, April 18, 2011

ഓഹരി - എം.പി.3

ലീവെടുത്ത് വീട്ടിൽ‌ കുത്തിയിരിക്കുമ്പോഴാണു ബിജുമാഷ് ഓഹരി എന്ന കവിത ചൊല്ലി അയച്ചു തന്നത്. നിങ്ങളുമായി ഷെയർ ചെയ്യാതിരിക്കാൻ വയ്യ എന്നതു കൊണ്ട് ഒരു ഇന്റർനെറ്റ് കേഫിലെത്തി. കേട്ടിട്ടു അഭിപ്രായം പറയണേ.. ഭാവം ചോരാതെ ഭംഗിയായി ചൊല്ലിത്തന്ന ബിജു മാഷ്ക്ക് (നാടകക്കാരൻ) ഒരായിരം നന്ദി.









കവിത ഇവിടെ ഡൌൺലോഡ് ചെയ്യാം‌ (right click and save)



Tuesday, April 5, 2011

ഓർമ്മകൾ ഉണ്ടായിരിക്കണം - ഭാഗം‌ 3

ഓർമ്മകൾ ഉണ്ടായിരിക്കണം - ഭാഗം‌ 3

വായുജിത്തിന്റെ പോസ്റ്റ് കണ്ടു. അങ്ങനെയൊന്ന് നിസ്സാരമായി സർകാസിച്ചവസാനിപ്പിക്കാവുന്നതല്ല വായുജിത്തേ ഈ വിഷയം‌. ബസിൽ തന്നെ വ്യക്തമായ ലക്ഷ്യത്തോടെ ദേശീയത പാപമാണെന്ന മട്ടിൽ അവിഞ്ഞ സർക്കാസവുമായി വിടുവായന്മാർ അരങ്ങ് തകർക്കുന്നതിന്റെ റീസണും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരാണം, അവർക്ക് ദേശീയതയെ പ്രതിരോധിച്ചേ പറ്റൂ, ഭയന്നേ പറ്റൂ,.. വിഷയത്തിലേക്ക്

ഞങ്ങടെ നേതാവല്ലീ ചെറ്റ
ജപ്പാന്‍ കാരുടെ കാല്‍ നക്കി


കറുത്തസംഘം, ബോസിന്റെ ഏജന്റുമാർ‌, ബോസൈറ്റ് വഞ്ചകർ, വഞ്ചകനായ ബോസ്ം ശത്രുവിന്റെ ശമ്പളം പറ്റുന്ന ഏജന്റ്,ഹിറ്റ്ലറുടെ കാവൽ‌ പടയാളി, രാഷ്ട്രീയ മാരകവ്യാധി, മുറിച്ച് മാറ്റേണ്ട കേടുബാധിച്ച അവയവം‌ ഇങ്ങനെയൊക്കെയാണു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗികവാരികയായ പീപ്പിൾസ് വാർ‌  സുഭാഷ് ചന്ദ്രബോസിനേയും അനുയായികളേയും, ജെയപ്രകാശ് നാരായൺ‌, അച്യുത് പട്‌വർദ്ധൻ‌ എന്നിവരടങ്ങുന്ന ഒളിപ്രവർത്തനത്തിലെ (1942) നേതാക്കളെ വിശേഷിപ്പിച്ചത്

അവരെ അപഹസിച്ചു കൊണ്ട് നിരന്തരം കാർട്ടൂണുകൾ ഇറക്കി



1943 ബോംബെ പാർട്ടികോൺഗ്രസിൽ പാർട്ടി ജ.സെക്രട്ടറി തന്നെ അവതരിപ്പിച്ച റിപ്പോർട്ടിൽ നിന്ന്..

“പാർട്ടിയുടെ പ്രധാന ആക്രമണം അഞ്ചാം‌പത്തികൾക്കെതിരെ കേന്ദ്രീകരിക്കണം‌. അഞ്ചാം പത്തികളെ വാക്കുകൾകൊണ്ട് തുറന്ന് കാട്ടിയാൽ മാത്രം പോരാ ഓരോ വിഭാഗം ജനങ്ങളേയും സമീപീക്കണം‌. അഞ്ചാം പത്തികൾ‌ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ജാപ്പ് ഏജന്റുമാരാണെന്ന് അവരെ ബോധ്യപ്പെടുത്തണം‌. അതുകൊണ്ട് തന്നെ അവർ എല്ലാവരുടേയും ശത്രുവാണെന്ന് സമർത്ഥിക്കണം”

1943 ജനുവരി 10 ലെ പീപ്പിൾസ് വാറിൽ ബി.ടി. രണദിവെ എഴുതിയ ലേഖനത്തിൽ നിന്ന്...

“കൊള്ളയും കവർച്ചയും നടത്തുന്ന ബോസിന്റെ വിമോചന കൂലിപ്പട്ടാളം ഇന്ത്യൻ മണ്ണിൽ കാലുകുത്തി കൊള്ളയും കൊള്ളിവെപ്പും നടത്താൻ ധൈര്യപ്പെട്ടാൽ‌ ഞങ്ങളുടെ ജനതയുടെ കോപവും വെറുപ്പും എന്താണെന്ന് അപ്പോൾ ബോധ്യമാവും”
പീപ്പിൾസ് വാറിന്റെ 1943 മാർച്ച് 21 ലെ ലക്കത്തിൽ നിന്ന്

“ഈ രക്തപ്പിശാചുക്കളെ തൂത്തെറിയുക, ഇവരുടെ രാഷ്ട്രീയം വൃത്തികെട്ട രക്തപ്പിശാചുക്കളുടെ രാഷ്ട്രീയമാണു. കഴിഞ്ഞ ആറുമാസക്കാലമായി ഇവർ കോൺഗ്രസിന്റെ രക്തം ഊറ്റിക്കുടിക്കുകയാണു. എന്നാലിപ്പോൾ അവരുടെ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞിരുന്നു"

തൂടരും...

Monday, March 21, 2011

ഒ.രാജഗോപാലിനെ വിജയിപ്പിക്കുക

ഈ നാടിനു വേണ്ടി സമർ‌പ്പിക്കപ്പെട്ട ജീവിതം‌, ആദർശനിഷ്ഠമായ വ്യക്തിത്വം‌, കർ‌മ്മയോഗി.. ഈ വിശേഷണങ്ങൾ‌ രാജേട്ടനെ സംബന്ധിച്ചിടത്തോളം‌ അധികപറ്റല്ല. അധികാരം‌ ജനനന്മക്കായി എങ്ങനെ ഉപയോഗപ്പെടുത്താം‌ എന്ന് നമുക്ക് പ്രവൃത്തിയിലൂടെ കാണിച്ചു തന്ന ഈ കർ‌മ്മയോഗിയെ വിജയിപ്പിക്കുക.

വിജയത്തൊടു കുറി ചാർത്തിയയക്കൂ, 
പുലരട്ടെ പുതുസംസ്കാരം .......

 

Thursday, December 30, 2010

സ്വപ്നത്തിന്റെ അച്ചുകൾ തേടുന്നവർ - ഗൾഫ് മലയാളിയിൽ

ഫ്രണ്ട്സ്,...

“സ്വപ്നത്തിന്റെ അച്ചുകൾ തേടുന്നവർ” എന്ന പേരിൽ ഞാനെഴുതിക്കൊണ്ടിരിക്കുന്ന നോവൽ “ഗൾഫ് മലയാളി.കോം “ മാഗസിനിൽ നാളെ മുതൽ‌ പ്രസിദ്ധീകരിച്ചു തുടങ്ങും. നോവൽ ജനുവരി 2011 ലെ ആദ്യലക്കത്തിൽ ആരംഭിച്ച് , പിന്നീട് എല്ലാ “സൺ‌ഡേ സ്പെഷലിൽ” തുടരുന്നതാണു. ഇതു വരെ എനിക്ക് പ്രോത്സാഹനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി...

(സ്പെഷൽ‌ താങ്ക്സ് റ്റു മൈ ബസ് ഫ്രണ്ട്സ്... അരുൺ‌,ഐറിസ്, പി.ഡീ, ഗന്ധു, സോണിയ, സജി, അങ്ങനെ കുറെ പേർ..)

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍ - ഗൾ‌ഫ് മലയാളിയിൽ‌

ഫ്രണ്ട്സ്,...

“സ്വപ്നത്തിന്റെ അച്ചുകൾ തേടുന്നവർ” എന്ന പേരിൽ ഞാനെഴുതിക്കൊണ്ടിരിക്കുന്ന നോവൽ “ഗൾഫ് മലയാളി.കോം “ മാഗസിനിൽ നാളെ മുതൽ‌ പ്രസിദ്ധീകരിച്ചു തുടങ്ങും. നോവൽ ജനുവരി 2011 ലെ ആദ്യലക്കത്തിൽ ആരംഭിച്ച് , പിന്നീട് എല്ലാ “സൺ‌ഡേ സ്പെഷലിൽ” തുടരുന്നതാണു. ഇതു വരെ എനിക്ക് പ്രോത്സാഹനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി...

(സ്പെഷൽ‌ താങ്ക്സ് റ്റു മൈ ബസ് ഫ്രണ്ട്സ്... അരുൺ‌,ഐറിസ്, പി.ഡീ, ഗന്ധു, സോണിയ, സജി, അങ്ങനെ കുറെ പേർ..)

Sunday, December 26, 2010

പരിചയപ്പെടുത്തലുകൾ‌......

സ്വപ്നത്തിന്റെ അച്ചുകൾ തേടുന്നവർ എന്ന നോവലിൽ ഞാൻ പ്രതിപാദിക്കുന്ന ചില സ്ഥലങ്ങൾ നിങ്ങളെ പരിചയപ്പെടുത്തട്ടെ…രണ്ടാം അദ്ധ്യായത്തിൽ നിന്നും…..

http://harichandanam4u.blogspot.com/2010/12/blog-post_13.html

”ശങ്കരേട്ടാ, എന്താ കാവില് കാണുന്ന ആ വെളിച്ചം?”

”അതു കുട്ട്യേ, നാഗങ്ങൾ‌ മാണിക്യം കൊണ്ട് നടക്കുന്ന സ്ഥലമാ..അങ്ങോട്ടോന്നും ഇപ്പൊ നോക്കണ്ട.”
പാടത്തിനരികിലുള്ള ആ സർപ്പക്കാവ് അന്നു മുതൽ‌ എന്റെ സ്വപ്നങ്ങളിലെ നാഗദൈവങ്ങളുടെ ആവാസസ്ഥലമായി മാറി.. നാഗമാണിക്യം‌ തലയിൽ ചൂടിയ നാഗരാജാവും ആ സർപ്പക്കാവും അതിലെ പാടത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന അരയാൽ മരത്തിലെ കടവാവലുകളും സ്വപ്നത്തിലേക്ക് വന്ന് എന്റെ ഉറക്കം കളഞ്ഞ രാത്രികൾ ഒരുപാടുണ്ട്.. വന്ദനയോട് വിശദീകരണം പറഞ്ഞ് മടുത്ത നാളുകൾ‌..“

ഇതാണു ആ കാവ് … പാടത്തോട്ട് ചാഞ്ഞ് നിൽക്കുന്ന അരയാൽ മരം….അതിനൊരുപാട് കഥകൾ പറയാനുണ്ടാവും…തലമുറകളുടെ കഥകൾ…
 
കാവിൽ‌ നിറയെ മയിലുകൾ ഉണ്ട്.. നടക്കാനിറങ്ങിയ ഒരുവൻ‌.. ചിലപ്പോൾ‌ കുഞ്ഞുങ്ങളൊക്കെയായി കൂടുംബസമേതം ഇവ വീട്ടിലെ പറമ്പിലോട്ടിറങ്ങും‌.. ചിലപ്പോഴൊക്കെ ആ പീലിവിടർത്തിയുള്ള നിൽ‌പ്പ് കാണാൻ സാധിച്ചട്ടുണ്ട്

 കാവിന്റെ അകത്തേക്കുള്ള വഴി…



“സർ‌പ്പക്കാവിനും പാടങ്ങൾക്കും ഇടയിലൂടെ റെയിൽ‌വേ ട്രാക്ക് കടന്ന്, ഇരുവശവും പനകൾ നിറഞ്ഞ ആ വള്ളുവനാടൻ വഴികളിലൂടെ ശങ്കരേട്ടന്റെ കൂടെയുള്ള യാത്ര മനസ്സിൽ നിന്നും പോവുന്നുമില്ല“

 
ഈ വഴികളിലിന്ന് ഞാനേകനായ്……


വെള്ളിലപ്പെട്ടി അമ്പലത്തിലെ കുളത്തിൽ ഞങ്ങളെ കരക്കിരുത്തി മുങ്ങാങ്കുഴിയിടുകയും മലർന്നുനീന്തിയും ഞങ്ങളുടെ കയ്യടി വാങ്ങുന്നത് ശങ്കരേട്ടനൊരു ഹരമായിരുന്നു.

ഇതു കണ്ണങ്കുളങ്ങര അമ്പലം‌.. ചേച്ചിമാരുടെ വാലായി നിറമാല തൊഴാനെന്നും പോയിരുന്ന ഓ‌ർമ്മകൾ‌.. നിങ്ങൾക്കൊരുപക്ഷെ, ഇത് പരിചയപ്പെടുത്താനെളുപ്പം, “നീലത്താമരയിലെ” പ്രാധാനലൊക്കേഷനായ അമ്പലം എന്ന് പറഞ്ഞായിരിക്കും. കുറെ ഒക്കെ സെറ്റ് ആയിരുന്നു കേട്ടോ



”
പൊഴേലിപ്പൊഴും വെള്ളോണ്ടാവോ ശങ്കരേട്ടാ..”
”എവിടെ..മേടമാസമല്ലേ.. തിരുമിറ്റക്കോട്ട് അമ്പലത്തിനടുത്ത് മുങ്ങാൻ‌ പാകത്തിനിത്തിരി വെള്ളണ്ടാവും‌.അതും ജാസ്ത്യൊന്നൂല്ല്യ.”